---
title: "കൂത്ത്പറമ്പിൽ യാചകവേഷത്തിലെത്തിയ അജ്ഞാതൻ മാല പൊട്ടിക്കാൻ ശ്രമിച്ചു ; അക്രമത്തിൽ വീട്ടമ്മക്ക് പരിക്ക്"
english_title: "An unknown man who came in the guise of a beggar tried to break the necklace; Housewife injured in violence"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/189156/An unknown man who came in the guise of a beggar tried to break the necklace; Housewife injured in violence"
published_at: "2024-03-03T21:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e49ff269d0b_images_(4).jpeg"
keywords: []
---

# കൂത്ത്പറമ്പിൽ യാചകവേഷത്തിലെത്തിയ അജ്ഞാതൻ മാല പൊട്ടിക്കാൻ ശ്രമിച്ചു ; അക്രമത്തിൽ വീട്ടമ്മക്ക് പരിക്ക്

> **Lead Summary:** കൂത്ത്പറമ്പിനടുത്ത് പാനുണ്ട ജയൻ പിടികക്ക് പരിസരത്താണ് സംഭവം. ചന്ദനക്കുറിയണിഞ്ഞ് കാവി ലുങ്കിയും, ജുബ്ബയും അണിഞ്ഞെത്തിയ ആളാണ് അതിക്രമം നടത്തിയത്.

## Article Content

കൂത്ത്പറമ്പിനടുത്ത് പാനുണ്ട ജയൻ പിടികക്ക് പരിസരത്താണ് സംഭവം. ചന്ദനക്കുറിയണിഞ്ഞ് കാവി ലുങ്കിയും, ജുബ്ബയും അണിഞ്ഞെത്തിയ ആളാണ് അതിക്രമം നടത്തിയത്.

ഇയാൾ വീട്ടിലെത്തി വീട്ടമ്മയോട് വെള്ളം ചോദിക്കുകയായിരുന്നു. എന്നാൽ പെരുമാറ്റത്തിൽ സംശയം തോന്നിയ വീട്ടമ്മ ഇയാളോട് പോകാൻ പറയുകയായിരുന്നു. തുടർന്നാണ് ഇയാൾ വീട്ടമ്മയുടെ മാല പൊട്ടിക്കാനായി ശ്രമിച്ചത്.

ഇതിനിടെ വീട്ടമ്മ നിലത്തു വീണു. വീട്ടമ്മ നിലവിളിച്ചതോടെ ഇയാൾ ഓടി മറഞ്ഞു. വിവരമറിഞ്ഞ് നാട്ടുകാരും, കൂത്ത്പറമ്പ് പൊലീസും തിരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല.

പരിക്കേറ്റ വീട്ടമ്മ തലശേരിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/189156/An unknown man who came in the guise of a beggar tried to break the necklace; Housewife injured in violence)